*💖CrAzY lOvE💓*
*💖CrAzY lOvE💓* _ Part.4_ അവള് പറയുന്നത് ഒക്കെ കേട്ടിട്ട് എന്റെ ഹൃദയം പൊട്ടി പോകുന്ന പോലെ എനിക്ക് തോന്നി പോയി... അവള് പറഞ്ഞതൊക്കെ എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നതിന് അനുസരിച്ച് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... എന്റെ മുഖഭാവം കണ്ടപ്പോ തന്നെ അവന്മാര് അവരോട് പോകാൻ പറഞ്ഞിട്ട് എന്റെ തോളിൽ കൈ വെച്ചതും അവരെ കൈ തട്ടി മാറ്റി കൊണ്ട് ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു.... "ഡാ... ഷാനു... നിൽക്കെടാ അവിടെ... ഷാനു...." അവന്മാര് എന്റെ പിറകെ എന്റെ പേരും വിളിച്ച് വരുന്നത് ശ്രദ്ധിച്ചിട്ടും ഞാൻ അതൊന്നും വക വെക്കാതെ ഗ്രൗണ്ടിലൂടെ നടന്ന് നീങ്ങി... പെട്ടെന്ന് അഫി ഓടി എന്റെ മുന്നിൽ ഒരു തടസമായി വന്ന് നിന്നിട്ട് എന്നെ തന്നെ നോക്കി നിന്നു... "ഡാ ഷാനു... നീ ഇതെങ്ങോട്ടാ ഈ പോകുന്നത്...? ഞങ്ങള് വിളിച്ചത് എന്താ നീ കേട്ടില്ലേ...? അതോ കേൾക്കാത്ത പോലെ അഭിനയിക്കാണോ...?" അഫിന്റെ ചോദ്യത്തിന് മറുപടി നൽകാതെ ഞാൻ അവനിൽ നിന്നും മുഖം തിരിച്ച് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോ നമ്മളെ ചങ്ക്സ് നാലും ക...